പള്ളിമേടയിൽ വൈദികന്റെ അവിഹിതം; നടപടിയെടുത്ത് സഭ
ഇടുക്കി : വെള്ളയാംകുടി പള്ളി വികാരി ഫാ.ജെയിംസ് മംഗലശ്ശേരിയും വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വന്ന സംഭവത്തില്‍ നടപടി സ്വീകരിച്ച് ഇടുക്കി രൂപത. വൈദികനെ വികാരി സ്ഥാനത്തു നിന്നും മാറ്റുകയും കൂദാശ നല്‍കുന്നതില്‍ നിന്നും വിലക്കുകയും ചെയ്‌തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സഭാ വക്താവ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വൈദികനെതിരെ ഇടവകക്കാരുടെ പരാതിയിൽ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
ലോക് ഡൗണില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനിടെ രണ്ട് മക്കളുള്ള വീട്ടമ്മയുമായി പള്ളിമേടയില്‍ അവിഹിത ബന്ധം നടത്തിയ ഫാ.ജെയിംസ് മംഗലശ്ശേരിയുടെ അശ്ലീല വിഡിയോകളും ദൃശ്യങ്ങളും പുറത്തായതോടെയാണ് വികാരി കുടുങ്ങിയത്. പള്ളിമേട അടഞ്ഞു കിടന്നതും വിശ്വാസികള്‍ പള്ളിയിലേക്കെത്താതിരുന്നതും മുതലെടുത്തായിരുന്നു ഫാ.ജെയിംസ് മംഗലശ്ശേരിയുടെ കാമലീലകള്‍. സീറോ മലബാര്‍ സഭ ഇടുക്കി രൂപതാ മുന്‍ വികാരി ജനറലും കട്ടപ്പന വെള്ളയാംകുടി പള്ളിയിലെ വികാരിയുമാണ് ഫാ.ജെയിംസ് മംഗലശ്ശേരി.
പള്ളിക്കമ്മിറ്റി വനിതാ അംഗവുമായിട്ടായിരുന്നു പള്ളി വികാരിയുടെ അവിഹിത കാമ ലീലകള്‍. ലോക് ഡൗണില്‍ പള്ളി അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയില്‍ ദിവസേന സന്ദര്‍ശനം നടത്തുന്നത് പതിവായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. സംഭവം വിശ്വാസികള്‍ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
ഇതേ വീട്ടമ്മയുമായി വികാരിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാര്‍ പറയുന്നത്. വികാരിയുടെ കേടായ മൊബൈൽ ഫോണ്‍ നന്നാക്കാന്‍ പള്ളിയുടെ അടുത്തുള്ള മൊബൈല്‍ കടയില്‍ ഏല്‍പ്പിച്ചപ്പോഴാണ് അശ്ലീല ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നത്. ചിത്രങ്ങളും വിഡിയോകളുമുൾപ്പെടെ 5 ഓളം അശ്ലീല ക്ലിപ്പുകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിയ്‌ക്കുന്നത്. വീട്ടമ്മയും വികാരിയുമായുള്ള ചില അശ്ലീല വിഡിയോകൾ ഇവരുടെ അറിവോടെ തന്നെ മൂന്നാമത് ഒരാൾ മൊബൈലിൽ പകർത്തിയതാണെന്ന് തോന്നുന്ന തരത്തിലുള്ളതാണ്.
വിവരങ്ങൾ പുറത്തായപ്പോൾ തന്നെ മുങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം.