Top Stories

സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കിളികൊല്ലൂർ സ്വദേശി സാം ഫെർണ്ടാണ്ടസ് (55) ആണ് മരിച്ചത് . പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെതുടർന്ന് ജുബൈലിലുള്ള സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജുബൈൽ ജനറൽ ഹോസ്പിറ്റലിൽ 12 ദിവസമായി ചികിത്സയിലായിരുന്നു.

17 വർഷമായി ജുബൈലിൽ ആർ.ബി ഹിൽട്ടൺ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ: ജോസഫൈൻ (അധ്യാപിക, തിരൂർ). മക്കൾ: രേഷ്മ, ഡെയ്സി. മരുമകൻ: ഉദേശ് (ഖത്തർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button