Uncategorized
ശ്രമിക് ട്രെയിന് വഴിതെറ്റി;യുപിയിലെത്തേണ്ട തീവണ്ടി ഒഡിഷയിലെത്തി
ലക്നൗ : കുടിയേറ്റ തൊഴിലാളികളെയുമായി യാത്ര തിരിച്ച ശ്രമിക് തീവണ്ടിക്ക് വഴിതെറ്റി. യുപിയിലെത്തേണ്ട തീവണ്ടി ഒഡിഷയിലെത്തി. മഹാരാഷ്ട്രയിലെ വസായ് റോഡിൽനിന്നു ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ് 30 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ വഴിതെറ്റി ഒഡീഷയിലെ റൂർക്കലയിലേക്ക് എത്തിയത്. യാത്രക്കാർ പോലും തീവണ്ടി റൂർക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.
എന്നാൽ, റൂട്ടിൽ തിരക്ക് കൂടിയത് കാരണം തീവണ്ടി വഴിതിരിച്ച് വിട്ടതാണെന്നാണ് പടിഞ്ഞാറൻ റെയിൽവേയുടെ വിശദീകരണം. യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.