ഉത്രയുടെ കൊലപാതകം:ഭർത്താവും പാമ്പിനെ നൽകിയ ആളും അറസ്റ്റിൽ
കൊല്ലം : അഞ്ചൽ സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സൂരജിന്റെ സുഹൃത്തും പാമ്പുകളെ നൽകുകയും ചെയ്ത കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് അറസ്റ്റിലായ രണ്ടാമൻ. സുരേഷ് പാമ്പു പിടുത്തക്കാരനാണ്.
ഉത്രയുടേത് വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറല്‍ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതക കാരണം സാമ്പത്തിക ആവശ്യമാണ്.
മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുരേഷില്‍ നിന്നും പതിനായിരം രൂപ നല്‍കിയാണ് സൂരജ് പാമ്പിനെ വാങ്ങി ഉത്രയെ കൊന്നത്. ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലിയെക്കൊണ്ട് ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്.
വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിംഗ് റൂമിന്‍റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.