Top Stories

തടവ് പുള്ളി ഉൾപ്പെടെ തിരുവനന്തപുരത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 24 പേരാണ് ജില്ലയില്‍ നിലവിൽ  ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്തു നിന്നും 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിയ്ക്കുന്നത്.

തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഒരു തടവുകാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും.

വെഞ്ഞാറമൂട് സ്വദേശിയായ 40 കാരന് സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ഒമാനിൽ നിന്ന് വന്ന നാവായിക്കുളം സ്വദേശിയായ 65 കാരനും,  യുഎയിൽ നിന്ന് വന്ന ആനയറ സ്വദേശിയായ 63 കാരനും , ഒമാനിൽ നിന്നെത്തിയ വര്‍ക്കല സ്വദേശി 58 കാരനുമാണ് വിദേശത്ത് നിന്ന് വന്ന് കോവിഡ് സ്ഥിതീകരിച്ചവർ.

ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ വന്ന കുരുത്തംകോട് സ്വദേശിനിയായ 28 കാരിയും, ബോംബെയില്‍ നിന്ന് ട്രാവലറില്‍ എത്തിയ 35ഉം 52ഉം വയസ്സുള്ള സ്ത്രീകളും,39 വയസ്സുള്ള പുരുഷനും, 7 വയസ്സുള്ള  ആൺകുട്ടിയും, മുംബയിൽ നിന്ന് കാറിലെത്തിയ 18 വയസുള്ള പെണ്‍കുട്ടിയും 51 വയസുള്ള പുരുഷനുമാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button