News
എയർ ഇന്ത്യ ഏപ്രിൽ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചു
ന്യൂഡൽഹി : ഏപ്രിൽ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചതായി എയർഇന്ത്യ അറിയിച്ചു. 21 ദിവസത്തെ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14-ന് ശേഷമുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയർഇന്ത്യ അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര-അന്തരാഷ്ട്ര സർവീസുകളുടെ ഉൾപ്പെടെ ബുക്കിങ് എയർ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളും ഏപ്രിൽ 14 വരെ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ മറ്റുള്ള സ്വകാര്യ എയർലൈൻസുകൾ ഏപ്രിൽ 15 മുതൽ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.