Top Stories

പ്രവാസികൾക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതി

ഡൽഹി : വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതിയെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനും അടുത്ത 7 ദിവസം ഹോം ക്വാറന്‍റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് 14 ദിവസം വീട്ടില്‍ ക്വാറന്‍റീന്‍ ഒരുക്കണം. എല്ലാവര്‍ക്കും ആരോഗ്യ സേതു നിര്‍ബന്ധമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീന്‍ മതിയെന്ന് കേരളം നിര്‍ദ്ദേശിച്ചിരുന്നു. സ‍ര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസവും അവരവരുടെ വീടുകളില്‍ ഏഴുദിവസവും മതിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന നിലപാടെടുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button