Top Stories
പ്രസവം നടന്ന യുവതിയ്ക്ക് കോവിഡ്;വിക്ടോറിയ ആശുപത്രി അടച്ചു
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രി അടച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിക്ടോറിയ ആശുപത്രി അടച്ചിട്ടത്. ആശുപത്രിയിലെ ഡോക്ടറന്മാരുൾപ്പെടെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.
കൊവിഡ് ഹോട്ട്സ്പോട്ട് ആയ കല്ലുവാതുക്കല്‍ സ്വദേശി ആയതുകൊണ്ട് യുവതിയ്ക്ക് ആദ്യം കൊവിഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. പിന്നീട് തുടര്‍ പരിശോധനയില്‍ ഇവര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിങ് ജോലി ചെയ്യുകയാണ്. ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ ഇഎസ്‌ഐ ആശുപത്രിയിലാകും രോഗികള്‍ക്ക് ചികിത്സകള്‍ നല്‍കുക.