Top Stories
പാലക്കാട് ജില്ലയിൽ ഇന്ന് മുതല്‍ നിരോധനാജ്ഞ
പാലക്കാട് : കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിയ്ക്കുന്നതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ ഇന്ന് മുതല്‍ നിരോധനാജ്ഞ. ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ നാളെമുതൽ നടക്കുന്ന പരീക്ഷകളിൽ മാറ്റമൊന്നുമില്ല. ഈ മാസം 31വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ.
നാലാളുകളില്‍ കൂടുതല്‍ പൊതുസ്ഥലത്ത് സംഘം ചേരരുത്. ലോക്ക് ഡൗണ്‍ ഇളവില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അത് തുടരാം. പക്ഷേ, ആളുകളുടെ എണ്ണം കൂടരുത്. സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ ഒരുക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കട അടച്ചുപൂട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. എട്ട് ഹോട്ട് സ്പോട്ടുകളാണ് നിലവില്‍ ജില്ലയിലുളളത്.