Top Stories
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു
കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 54 ലക്ഷം കടന്നു. 54,05,029 പേർക്കാണ് ലോകത്താകെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,44,997 പേർ ലോകത്ത് കോവിഡ് മൂലം മരിച്ചു. 2,299,345 പേര് ഇതുവരെ രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 16,42,021 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 97,689 പേർ ഇവിടെ മരിച്ചു. ഇതിൽ 29,141 മരണങ്ങളും സംഭവിച്ചത് ന്യൂയോർക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,614 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 617 മരണങ്ങള് അമേരിക്കയിൽ റിപ്പോര്‍ട്ട് ചെയ്തു.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്. ബ്രസീലിൽ ഇതുവരെ 363211 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22,666 പേരാണ് ഇവിടെ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. റഷ്യയിൽ 34481 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മരണ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. 3541 പേരാണ് റഷ്യയിൽ മരിച്ചത്. യുകെയില്‍ 118 പേരും സ്പെയിനില്‍ 74 പേരും ഇറ്റലിയില്‍ 50 പേരും ഫ്രാന്‍സില്‍ 35 പേരുമാണ് ഇന്നലെ മരിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്പെയിനിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 2,82,852 ആണ് സ്പെയിനിലെ കോവിഡ് ബാധിതരുടെ എണ്ണം. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത് യു.കെയിലാണ്. 36,793 പേരാണ് യു.കെയില്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സ്പെയിനില്‍ മരിച്ചത് 28,752 പേരുമാണ്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,38,536 ആയി ഉയർന്നു. 24 മണിക്കൂറില്‍ 7,113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 156 പേര് മരിച്ചു. ഇതോടെ ആകെ മരണം 4,024 ആയി.കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ പത്താംസ്ഥാനത്താണ് ഇന്ത്യ.