Top Stories
തിരുവനന്തപുരത്തെ മലയോര മേഖലയിൽ മഴയ്ക്ക് സാധ്യത; അരുവിക്കര ഡാം തുറന്നേക്കും
തിരുവനന്തപുരം : ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. നീരൊഴുക്ക് വർദ്ധിച്ചാൽ ഡാം തുറക്കേണ്ടിവരുമെന്നു അരുവിക്കര ഡാമിന്റെ ചുമതലയുള്ള കേരളാ വാട്ടർ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന്
ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട,ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.