Top Stories

കൊല്ലം ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ്

കൊല്ലം : തുടർച്ചയായ അഞ്ചാം ദിനവും ജില്ലയിൽ കോവിഡ് ഭീഷണി തുടരുന്നു. ഇന്ന്  പുതിയതായി 2 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2 പേർ രോഗമുക്തി നേടി. ജില്ലയിൽ പുതിയതായി കോവിഡ് പോസിറ്റീവ് ആയവരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.

ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ചവരിൽ ഒരാൾ ഡൽഹിയിൽ നിന്നും സ്പെഷൽ ട്രെയിനിൽ എത്തിയ തേവലക്കര അരിനല്ലൂർ സ്വദേശിയായ 38കാരനാണ്(P36). മറ്റൊരാൾ കരുനാഗപ്പള്ളി തുറയിൽകുന്ന് സ്വദേശിയായ 23 വയസുള്ള യുവതിയാണ്(P37). മസ്കറ്റിൽ നിന്നും CAI 554 നമ്പർ സ്പെഷൽ ഫ്ലൈറ്റിൽ തിരുവനന്തപുരത്ത് എത്തിയ ഇവർ പിതാവിനൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു. 

നിരീക്ഷണത്തിൽ തുടരുകയായിരുന്ന ഇവർ രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയതിനാൽ സാമ്പിൾ പരിശോധന നടത്തി. കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതോടെ ഇരുവരെയും ഇന്നലെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button