News
പച്ചക്കറിക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി വിദേശ മദ്യം പിടികൂടി
കോഴിക്കോട് : പിക്കപ്പ് വാനിൽ പച്ചക്കറിക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി വിദേശ മദ്യം എക്സൈസ് പിടികൂടി. താമരശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടക രജിസ്ട്രേഷനുള്ള പിക്കപ്പ് വാനില്‍ പച്ചക്കറിക്ക് അടിയില്‍ ഒളിപ്പിച്ച മദ്യം കണ്ടെത്തിയത്. പിടികൂടിയ മദ്യം കര്‍ണാടകത്തില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ളതാണ്.
എക്സൈസ് കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാന്‍ തച്ചംപൊയില്‍ പുതിയാറമ്പത്ത് ഒരു വീടീന്റെ പോര്‍ച്ചില്‍ നിറുത്തിയശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് തക്കാളിക്ക് അടിയിലായി പെട്ടിയില്‍ ഒളിപ്പിച്ച 48 കുപ്പി മദ്യം കണ്ടെത്തിയത്. വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്തു.