Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശിനി മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ ധർമടം സ്വദേശിനി ആയിഷ (62) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 6 ആയി.
ആയിഷയയ്ക്ക് എവിടുന്നാണ് കോവിഡ് സ്ഥിതീകരിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഇവരുടെ കുടുംബത്തിലെ 7 പേർ കൂടി കോവിഡ് ബാധിതരാണ്. നാഡീസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ആയിഷ. രണ്ടുദിവസമായി ഇവർ
ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നിലവഷളാകുകയും തുടർന്ന് മരണം സംഭവിയ്ക്കുകയും ചെയ്തു.