Top Stories

തിരുവനന്തപുരത്തെ മലയോര മേഖലയിൽ മഴയ്ക്ക് സാധ്യത; അരുവിക്കര ഡാം തുറന്നേക്കും

തിരുവനന്തപുരം : ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ  മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. നീരൊഴുക്ക് വർദ്ധിച്ചാൽ ഡാം തുറക്കേണ്ടിവരുമെന്നു അരുവിക്കര ഡാമിന്റെ ചുമതലയുള്ള കേരളാ വാട്ടർ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന്
ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട,ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്  എന്നീ ജില്ലകളിൽ  ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button