News
കണ്ണൂരിൽ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള സ്കൂളുകളിലും പരിസരങ്ങളിലും നിരോധനാജ്ഞ
കണ്ണൂർ : ഇന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള സ്കൂളുകളിലും പരിസരങ്ങളിലും കളക്ടർ 144 പ്രഖ്യാപിച്ചു.
സ്കൂൾ പരിസരങ്ങളിൽ അഞ്ചിൽക്കൂടുതൽ പേർ കൂടിനിൽക്കരുത്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിനുള്ളിൽ കടകളൊന്നും തുറക്കാൻ പാടില്ല.