അഞ്ചൽ കൊലപാതകം: ഉത്രയുടെ മകനും പ്രതി സൂരജിന്റെ അമ്മയും തിരിച്ചെത്തി
പത്തനംതിട്ട : കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനും പ്രതി സൂരജിന്റെ അമ്മയും തിരിച്ചെത്തി. കുട്ടിയെ അടൂരിലെ സൂരജിന്റെ വീട്ടില്‍ എത്തിച്ചു. കുട്ടിയെ രാവിലെ തിരിച്ചെത്തിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇന്നലെയാണ് സൂരജിന്റെ അമ്മയ്ക്കൊപ്പം കുഞ്ഞിനെ കാണാതായത്. കുട്ടിയെ ഉത്രയുടെ അച്ഛന് എത്തിയാലുടന്‍ കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
സൂരജിന്റെ അച്ഛന് സുരേന്ദ്രന് ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കുട്ടിയെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സൂരജിന്റെ അമ്മയ്ക്കൊപ്പം കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടു പോയെന്നാണ് കുടുംബാംഗങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നത്.