News
ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായം ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത്
ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു സഹായവും ലഭിക്കാത്ത ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായം ഇന്ന് മുതൽ നൽകിത്തുടങ്ങും. 1000 രൂപ വീതം സഹകരണബാങ്ക് ജീവനക്കാര്‍ അര്‍ഹരുടെ വീടുകളില്‍ എത്തിക്കും.
ജൂണ്‍ ആറു വരെയാണ് സഹായം വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്. അതേസമയം മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോള്‍ നല്‍കണം.