News

ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി; മദ്യവിൽപ്പന ഈയാഴ്ച തുടങ്ങും

തിരുവനന്തപുരം : ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. മദ്യ ഉപഭോക്താക്കാൾ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ ഇന്ന് രാവിലെയാണ് അനുമതി നൽകിയതായി ഗൂഗിൾ അറിയിച്ചത്.

ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്ന് എക്സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ മദ്യവിപണനം എന്നുതുടങ്ങുമെന്നതിൽ ധാരണയാകും.

ഗൂഗിൾ അനുമതി കിട്ടിയതോടെ ഇനി ആപ്പിന്റെ കാര്യക്ഷമത സംബന്ധിച്ച പരിശോധന നടത്തും. ഒരേ സമയം നിരവധി ആളുകൾ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാൻ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാൻ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താൻ സാധിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്.

ആപ്പ് ഉപയോഗിക്കുന്ന ആളുടെ പിൻകോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റിൽ ഏത് മദ്യഷാപ്പിൽ എപ്പോൾ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കൾ എത്തിയാൽ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആർ കോഡ് മദ്യശാലകളിൽ സ്കാൻ ചെയ്ത് പരിശോധിച്ച് പണമടച്ച ശേഷം മദ്യം നൽകും. ഒരാൾക്ക് ഒരു തവണ പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളിൽ ഒരു തവണ മാത്രമേ മദ്യം ബുക്ക്‌ ചെയ്യാൻ കഴിയൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button