News

വിദ്യാർത്ഥികൾക്ക്‌ സൗജന്യമായി ലാപ്ടോപ് നൽകണം: കേരള കോൺഗ്രസ്‌ (എം)

തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമാക്കാൻ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകണമെന്നാവശ്യപ്പെട്ട് മെയ് 27 ബുധനാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ കേരള കോൺഗ്രസ് (എം)  ധർണ നടത്തുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിയിൽ സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന് പറയാനാകാത്ത അവസ്ഥയിൽ സ്കൂളുകൾ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ വഴി ലാപ്ടോപ് ഇല്ലാത്ത വിദ്യാർത്ഥികൾക്കും പഠിയ്ക്കാൻ അവസരം ഉണ്ടാകണം. അതിനായി കുട്ടികൾക്ക് സർക്കാർ ചിലവിൽ ലാപ്ടോപ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരള കോൺഗ്രസ്‌ (എം) നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തുന്നത്.  

ലോക്ക്ഡൗണിനെത്തുടർന്ന് വരുമാനമില്ലാതെ കഷ്ടപ്പെടുന്ന പൊതുജനത്തിനു മേൽ
വൈദ്യുതിചാർജ്ജ് വർദ്ദനവിലൂടെ  അധികഭാരം അടിച്ചേൽപിക്കുന്ന നടപടി പിൻവലിക്കുക, ചുഴലിക്കാറ്റും കടൽക്ഷോഭവും മൂലം തൊഴിൽ ചെയ്യാനാകാത്ത മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകുക, കർഷക- ദുർബല വിഭാഗങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉയർത്തിക്കൊണ്ട് നടത്തുന്ന ധർണ കേരള കോൺഗ്രസ് (M) ഉന്നതാധികാര സമിതി അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റുമായ അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button