Top Stories

സംസ്ഥാനത്ത് ഇന്ന് പുതിയ 9 ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 9 സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി. കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും  ഹോട്ട്സ്പോട്ടുകളാണ് പുതുതായി രേഖപ്പെടുത്തിയത്. നിലവില്‍ 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതവും തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button