Top Stories
സംസ്ഥാനത്ത് മദ്യ വില്‍പ്പന മറ്റന്നാള്‍ മുതൽ
കൊച്ചി : ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് മദ്യ വില്‍പ്പന ശാലകള്‍ മറ്റന്നാള്‍ തുറക്കും. ആപ്പ് അധികം വൈകാതെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ടോക്കണെടുത്ത് വ്യാഴാഴ്ച മുതല്‍ മദ്യം വില്‍പ്പന തുടങ്ങുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. നാളെ എക്സൈസ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തി ആപ്പിന്‍റെ വിശദാംശങ്ങള്‍ അറിയിക്കും.
മദ്യവിതരണത്തിനുള്ള ബെവ്ക്യൂ (Bev Q) ആപ്പിലൂടെ മദ്യം വാങ്ങാനുള്ള നടപടിക്രമം പുറത്തുവന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിർദ്ദേശങ്ങൾ ലഭ്യമാണ്. രാവിലെ ആറുമുതല് രാത്രി പത്തുവരെയാണ് ആപ്പ് വഴി ബുക്കിംഗ് നടത്താൻ കഴിയുക.
ബെവ് ക്യു ആപ്പിന്റെ ഉപയോഗരീതി ചിത്രങ്ങൾക്കൊപ്പം.
ടൈംസ്ലോട്ട് ലഭ്യമല്ലെങ്കില് ടോക്കണ് കിട്ടില്ല എന്ന സന്ദേശം ലഭിക്കും. ഒരിക്കല് ടോക്കണ് ലഭിച്ചാല് പിന്നീട് അഞ്ചുദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാന് കഴിയൂ.