Top Stories

വന്ദേഭാരത് ദൗത്യം: 6 വിമാനങ്ങളിലായി ആയിരത്തിലേറെ പ്രവാസികൾ ഇന്ന് സംസ്ഥാനത്തെത്തും

ദുബായ് : വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിൽ ഇന്ന് യു.എ.ഇ.യിൽനിന്ന് ആറ് വിമാനങ്ങളിലായി ആയിരത്തിലേറെ പ്രവാസികൾ കേരളത്തിലെത്തും. ദുബായിൽ നിന്നും അബുദാബിയിൽനിന്നും മൂന്നുവീതം വിമാനങ്ങളിലാണ് പ്രവാസികൾ ഇന്ന് നാട്ടിലെത്തുക. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇന്ന് പ്രവാസികളെത്തും. തൊഴിൽനഷ്ടപ്പെട്ടവർ, രോഗികൾ, ഗർഭിണികൾ, സന്ദർശകർ തുടങ്ങിയവർക്കു തന്നെയാണ് മടങ്ങിവരവിൽ ഇത്തവണയും മുൻഗണന.

ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ഐ. എക്സ് 1434 വിമാനം പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ദുബായ്-കണ്ണൂർ എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1746 ഉച്ചയ്ക്ക് 12.50-നാണ് യാത്ര തിരിക്കുക. ദുബായ്-കോഴിക്കോട് ഐ.എക്സ് 1344 ഉച്ചതിരിഞ്ഞ് 3.20-ന് പുറപ്പെടും. അബുദാബി-കോഴിക്കോട് ഐ.എക്സ് 1348 ഉച്ചയ്ക്ക് 12.20-നും അബുദാബി-കൊച്ചി ഐ. എക്സ് 1452 ഉച്ചയ്ക്ക് 1.50-നും അബുദാബി-തിരുവനന്തപുരം ഐ. എക്സ് 1538 ഉച്ചതിരിഞ്ഞ് 3.20-നും യാത്രതിരിക്കും. കൂടാതെ അബുദാബിയിൽനിന്ന് രാവിലെ 11.25-ന് എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1116 വിമാനം അമൃത്‌സറിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തും.

27 ആഴ്ചയോ അതിൽ കൂടുതലോ ആയ ഗർഭിണികൾ ഫ്ലൈറ്റിൽ സഞ്ചരിയ്ക്കാൻ കഴിയുമെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനത്താവളങ്ങളിൽ കോവിഡ് 19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്കാനിങും കഴിഞ്ഞായിരിയ്ക്കും പ്രവാസികൾ നാട്ടിലേക്കെത്തുക. നാല് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ നേരിട്ടെത്തി യാത്രക്കാർക്കുവേണ്ട നിർദേശങ്ങൾ നൽകും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button