സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിൽ 9 പേർ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. 3 പേർക്കു സമ്പർക്കത്തിലൂടെ രോഗം പകർന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
10 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. മലപ്പുറം (ആറ്), കാസർകോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്.
1,004 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേർ ചികിത്സയിൽ തുടരുന്നു. ആറ് പേർ മരിച്ചു. നിലവിൽ 1,07832 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1,06940 പേരും ആശുപത്രികളിൽ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.