Top Stories

പാലക്കാട് ഇന്ന് 16 പേർക്ക് കോവിഡ്

പാലക്കാട് : ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 105 പേരായി. ചെന്നൈയിൽ നിന്ന് വന്ന 5 പേർക്കും, അബുദാബിയിൽ നിന്ന് വന്ന 5 പേർക്കും, മുംബൈ, കർണാടക, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെ 2 പേർക്കുമാണ് പാലക്കാട്‌ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ചത്.

മെയ് 22ന് ചെന്നൈയിൽ നിന്നും വന്ന കൊപ്പം സ്വദേശി(68, പുരുഷൻ), മെയ് 20ന് ചെന്നൈയിൽ നിന്നും വന്ന ഒറ്റപ്പാലം പാലാട്ട് റോഡ് സ്വദേശി (83, സ്ത്രീ),മെയ് 20 ന്‌ ചെന്നൈയിൽ നിന്നും വന്ന ആനക്കര സ്വദേശി (23,സ്ത്രീ), മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന് അലനല്ലൂർ സ്വദേശി(19, പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശി(23, പുരുഷൻ)

മെയ് 11ന് അബുദാബിയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി(44, സ്ത്രീ), മെയ് 11ന് അബുദാബിയിൽ നിന്നെത്തിയ വാണിയംകുളം സ്വദേശി (29,സ്ത്രീ), മെയ് 18ന് അബുദാബിയിൽ നിന്നും വന്നിട്ടുള്ളവരായ ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി (35,പുരുഷൻ), കേരളശ്ശേരി വടശ്ശേരി സ്വദേശി (35,പുരുഷൻ), പഴമ്പാലക്കോട് സ്വദേശി (28,പുരുഷൻ),

മെയ് 23 ന് മുംബൈയിൽ നിന്നും എത്തിയ തൃക്കടീരി സ്വദേശി (42, പുരുഷൻ),മെയ് 19 ന് ബാംഗ്ലൂരിൽ നിന്നും എത്തിയ അലനല്ലൂർ സ്വദേശി (25, പുരുഷൻ) മെയ് 18 ഡൽഹിയിൽ നിന്നും എത്തിയ കോട്ടോപ്പാടം സ്വദേശി(22, പുരുഷൻ) ,കർണാടകയിലെ ഭടകലിൽ നിന്നും കുടുംബത്തോടൊപ്പം യാത്ര ചെയ്തെത്തിയ കോട്ടോപ്പാടം സ്വദേശി(54,പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കൂടാതെ മഹാരാഷ്ട്രയിൽ നിന്നും  എത്തിയ രോഗലക്ഷണങ്ങൾ ഉള്ള വ്യക്തിയുടെ(ഇദ്ദേഹത്തിൻ്റെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല) അമ്മയായ കണിയാപുരം സ്വദേശിക്കും (58, സ്ത്രീ), മെയ് നാലിന് ചെന്നൈയിൽ നിന്നും എത്തി മെയ് 23 രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി  സമ്പർക്കമുണ്ടായ റേഷൻ കട നടത്തുന്ന ഒരു കടമ്പഴിപ്പുറം സ്വദേശിക്കും (56, സ്ത്രീ) സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് രോഗം സ്വീകരിച്ചവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണ്.

ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 195 പേരായി. ഇതിൽ ഒരു മലപ്പുറം സ്വദേശിയും  മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24,  17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഇന്നലെ (മെയ് 26) രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും ഇന്നലെ (മെയ് 27) രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടും. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button