രാജ്യം അഞ്ചാംഘട്ട ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കും
ന്യൂഡല്‍ഹി : രാജ്യത്ത്
കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിയ്ക്കുന്ന സാഹചര്യത്തിൽ മേയ് 31നു ശേഷവും രണ്ടാഴ്ച കൂടി രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടിയേക്കും. മെയ് 31ന് മൻ കീ ബാത്ത് പരിപാടിയില്‍ അഞ്ചാംഘട്ട അടച്ചിടലിനെക്കുറിച്ചുള്ള വിശദാംശം പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തിയേക്കും.
കൂടുതല്‍ ഇളവുകളോടെയാകും അഞ്ചാംഘട്ട അടച്ചിടല്‍. രാജ്യത്ത് കോവിഡ് രോഗത്തിന്റെ 70 ശതമാനവും നിലനിൽക്കുന്ന 11 നഗരം കേന്ദ്രീകരിച്ചാകും നിയന്ത്രണങ്ങള്‍. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത പുണെ, താനെ, ജയ് പൂര്, സൂറത്ത്, ഇന്‍ഡോര്‍ നഗരമേഖലയില്‍ അടച്ചിടല്‍ ശക്തമായി തുടരും.
അഞ്ചാംഘട്ട അടച്ചിടല്‍ കാലയളവില്‍ സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങളും ജിംനേഷ്യങ്ങളും മറ്റും തുറക്കാന്‍ അനുവദിച്ചേക്കും. എന്നാല്‍, മതപരമായ കൂട്ടായ്മകള്‍ക്കും ഉത്സവങ്ങള്‍ക്കുമൊക്കെ വിലക്ക് തുടരും.മാളുകള്‍,സിനിമാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളൊക്കെ അടഞ്ഞു കിടക്കും. ജൂണില്‍ സ്കൂളുകൾ തുറക്കാന്‍ കേന്ദ്രം അനുവദിക്കാനിടയില്ല.