News

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവിൽപ്പന പുനരാരംഭിയ്‌ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവിൽപ്പന പുനരാരംഭിയ്‌ക്കും. രാവിലെ 9 മണിമുതൽ 5 മണിവരെയാണ് പ്രവർത്തന സമയം. ഇന്നലെ വൈകിട്ട് 5 മണിയോടെ ബെവ്‌ക്യു ആപ്പ് ഡൌൺലോഡ് ചെയ്യാൻ കഴിയും എന്ന് അധികൃതർ അറിയിച്ചിരുന്നു എങ്കിലും രാത്രി 11 മണിയോടുകൂടിയാണ് ‘ബെവ്ക്യൂ’ ആപ്പ് പ്രവര്‍ത്തനസജ്ജമായത്. അതിനാൽ രാത്രിമുതൽ തന്നെ ബുക്കിങ് സ്വീകരിച്ചിരുന്നു.

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഔട്ട്ലെറ്റുകളിലൂടെ ഇന്ന് രാവിലെ 9 മണി മുതല്‍ മദ്യം വാങ്ങാം.ടോക്കണിൽ പറഞ്ഞ സമയത്താണ് ഔട്ലറ്റ്‌കളിലേക്ക് എത്തേണ്ടത്. സര്‍ക്കാര്‍ ദിവസേന നിര്‍ദേശിക്കുന്ന ഹോട്ട്സ്പോട്ടില്‍ മദ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ് വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സംവിധാനം. ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചിത വില്‍പനശാലയില്‍ കോവിഡ്-19 നിബന്ധനകള്‍ പാലിച്ചും തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്ബര്‍ ഉള്ള മൊബൈലും സഹിതം ഹാജരായി വില്‍പനകേന്ദ്രത്തില്‍ പണം അടച്ചാണ് മദ്യം വാങ്ങേണ്ടത്.
ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫീച്ചര്‍ ഫോണ്‍ വഴി എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കണ്‍ ബുക്ക് ചെയ്യാം.

ഔട്ട്ലെറ്റുകളിലെ ക്യൂവില്‍ ഒരുസമയം അഞ്ചുപേര്‍ മാത്രമേ നില്‍ക്കാന്‍ അനുവദിക്കൂ. ടോക്കണ്‍ ലഭിച്ചവര്‍ മാത്രം ക്യൂവില്‍ എത്തിയാല്‍ മതിയാകും. രാവിലെ ആറുമുതല്‍ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. വിതരണസമയം രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഔട്ട്ലെറ്റുകളില്‍ കൈകഴുകാന്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.

ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള 265 ഉം കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍-വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാര്‍ ഹോട്ടലുകളില്‍ നിന്നും ചില്ലറവില്‍പനശാലകളില്‍നിന്നും മദ്യം പാഴ്സല്‍ ആയി മാത്രമേ ലഭിക്കൂ. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button