സൈനിക ഹെലികോപ്റ്റർ അപകടം: 13 പേരും കൊല്ലപ്പെട്ടു
ഡൽഹി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ കോപ്റ്ററില്‍ ഉണ്ടായിരുന്ന പതിനാലില്‍ പതിമൂന്ന് പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഭൂരിപക്ഷം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്.
ബിപിൻ റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. റാവത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക അപകടത്തിൽ മരിച്ചു. അപകടം നടന്നിതനു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ റാവത്തിന്റെ വസതിയിലെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും കുടുംബാഗങ്ങളെ കണ്ടു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തിയേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിതല ഉപസമിതി ഇന്ന് 6.30-ന് യോഗംചേരും.