ബെവ്ക്യു ആപ്പ് വീണ്ടും പണിമുടക്കി
തിരുവനന്തപുരം : തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കി. തുടർന്ന് തിരുവനന്തപുരത്തെ ചില ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം നടത്തി. തുടർന്ന് പോലീസെത്തി ബാറുകളിൽ കൂടിനിന്നിരുന്ന ആൾക്കാരെ ഒഴിപ്പിച്ചു. ബെവ്ക്യു ആപ്പ് പരാജയമായതിനെ തുടർന്ന് എക്സൈസ് മന്ത്രി ഇന്ന് ഉച്ചക്ക് ഉന്നതതലയോഗം വിളിച്ചു. ബെവ്കോ അധികൃതരടക്കം യോഗത്തില്‍ പങ്കെടുക്കും.
മദ്യവില്പനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പ്രവര്‍ത്തന രഹിതമായതോടെ ടോക്കണ്‍ ഇല്ലാതെ മദ്യം കൊടുക്കാന്‍ അനുവദിയ്ക്കണമെന്ന് ബാറുടമകള്‍ സർക്കാരിനോട് ആവശ്യപ്പെടും. മുന്നൂറോളം ബെവ്കോ മദ്യവില്പന കേന്ദ്രങ്ങള്‍ക്കൊപ്പം 800 ലേറെ ബാറുകളും ഉള്ളപ്പോൾ മദ്യലഭ്യത ഉറപ്പാക്കാനാവുമെന്നും തിരക്കിന് സാധ്യതയില്ലെന്നും ബാറുടമകൾ ചൂണ്ടിക്കാട്ടുന്നു.