കൊല്ലം ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ്
കൊല്ലം : ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശിയായ 22 വയസുകാരനും, കുവൈറ്റിൽ നിന്നും തിരികെയെത്തിയ അഞ്ചൽ സ്വദേശിനിയായ 48 കാരിയ്ക്കുമാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതോടെ നിലവിൽ 25 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
മെയ് 27 ന് പുലർച്ചെ എറണാകുളം സ്പെഷൽ ട്രെയിനിൽ എത്തിയ പുനലൂർ ഇളമ്പൽ സ്വദേശിയായ യുവാവിന് ബോധക്ഷയം സംഭവിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറൻറെയിനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇപ്പോൾ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിചരണത്തിലാണ്. കോവിഡ് പോസിറ്റീവായ അഞ്ചൽ സ്വദേശിനിയായ 48 കാരി എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.