കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കൊല്ലം : കുരീപ്പുഴ നീരാവിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചവറ ഭരണിക്കാവ് പി ജെ ഹൌസിൽ റിട്ടയേർഡ് എസ് ഐ ജോണിന്റെ മകൻ ഗോഡ്‌ഫ്രെ ജോൺ ആണ് മരിച്ചത്. നീരാവിൽ വഞ്ചിമുക്കിൽ ഇന്നലെ രാത്രി 8:45 ഓടെയായിരുന്നു അപകടം. അപകടത്തിൽ തലയ്ക്കു പരിക്കേറ്റ് രക്തം വാർന്നായിരുന്നു ഇയാൾ മരിച്ചത്. വീഡിയോ ഗ്രാഫറും എഡിറ്ററും ആയിരുന്നു മരിച്ച ഗോഡ്‌ഫ്രേ. ദി ലൗവേഴ്സ് എന്ന ഒരു ചിത്രത്തിൽ പ്രധാന വേഷവും അഭിനയിച്ചിട്ടുണ്ട്.
15 മിനിറ്റോളം സമയം യുവാവ് രക്തം വാർന്ന് റോഡിൽ കിടന്നു. ചുറ്റും കൂടിനിന്ന ആളുകൾ ആരും ഇയാളെ ആശുപത്രിയിൽ എത്തിച്ചില്ല. തുടർന്ന് അതുവഴിവന്ന ബൈക്ക് യാത്രക്കാരനാണ് ഇയാളെ അടുത്തുള്ള മാതാ ആശുപത്രിയിൽ എത്തിച്ചത് അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അപ്പോൾത്തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നങ്കിൽ മരണം ഒഴിവായേനെ.
മരിച്ച യുവാവിനെ ആശുപത്രിയിൽ എത്തിച്ച ആളുടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്ന കുറിപ്പ്
പ്രിയമുള്ളവരേ ഇന്ന് എന്റെ ഓഫീസ് ആയ പത്തനാപുരം സെക്ഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ബൈക്ക് എടുത്ത് യാത്ര തിരിക്കാൻ തുടങ്ങവേ എന്റെ ബൈക്ക് പഞ്ചറായത് ശ്രദ്ധയിൽ പെട്ടു തുടർന്ന് എന്റെ സഹപ്രവർത്തകനും സുഹൃത്തുമായ സുനിലുമായി അദ്ദേഹത്തിന്റെ ബൈക്കിൽ യാത്ര തിരിച്ചു അദ്ദേഹം അഞ്ചാലുംമൂട് മുരിങ്ങ മൂട് വഴിയാണ് കുരീപ്പുഴക്ക് യാത്ര ചെയ്യാറ് പതിവ് പോലെ ഇന്നും അദ്ദേഹം അതുവഴി തന്നെയാണ് യാത്ര ചെയ്തത് പക്ഷേ ഇന്ന് നീരാവിൽവഞ്ചിമുക്കിൽ [പൊട്ടൻ മുക്കിൽ ] ഏകദേശം 9 pm ആയിഒരു ആൾക്കൂട്ടം ഞങ്ങൾ ബൈക്ക് നിറുത്തി അവിടെ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ തലക്ക് സമീപമായി രക്തം തളംകെട്ടിയ നിലയിൽകിടക്കുന്നത് കാണപെട്ടു അവിടെ നിന്നവരോട് ഞാൻ ചോദിച്ചു എന്താ ഇദ്ദേഹത്തെ ഇങ്ങനെ കിടത്തിയിരിക്കുന്നത് ആരും മിണ്ടിയില്ല എന്താ മരിച്ചോ എന്ന് ഞാൻ ചോദിച്ചുഅറിയില്ല എന്ന മറുപടിയും ഒരു പാട് നേരമയോ ആക്സിഡന്റ് സംമ്പവിച്ചിട്ട് എന്ന് ചോദിച്ചപ്പേൾ പത്ത് പതിനഞ്ച് മിനിട്ടായി എന്ന മറുപടി വന്നു തുടർന്നു ഞാൻ പൾസ് നോക്കിയപ്പോൾ അനക്കമില്ല എത്രയും പെട്ടന്ന് ഒരു വാഹനം വിളിക്കൂ എന്നു പറഞ്ഞു അതിൽ ആരോ പറഞ്ഞു അമ്പുലൻസ് കിട്ടുന്നില്ല പോലീസിനെ വിളിക്കാനും ആവശ്യപെട്ടിട്ട് ഞാൻ ആ മനുഷ്യനെ മലർത്തി കിടത്തി ഹെൽമറ്റ് ഊരി തല നിവർത്തി തടസങ്ങൾ മാറ്റി CPRനൽകുകയും മനുഷ്യത്വംതോന്നിയഒരു ചെറുപ്പക്കാരൻ കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ മനുഷ്യത്വമുള്ള രണ്ട് ചെറുപ്പക്കാരുടെയും സഹായത്താൽ ഓട്ടോയിൽ കയറ്റി അവരും ഓട്ടോയിൽ കയറിമാതാ ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും തുടർന്ന് ആരോ വണ്ടി നമ്പർ വച്ച്ഗൂഗിളിൽ നിന്നു എടുത്തു കിട്ടിയ Mb നമ്പരിൽ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു പക്ഷേ ഹോസ്പ്പിറ്റലിൽ നിന്ന് അറിയാൻ കഴിഞ്ഞത് അദ്ദേഹം മരണപെട്ടു എന്നതാണ് ഒരു പക്ഷേ പത്ത് മിനുട്ട് മുമ്പ് ആക്സിഡന്റ് അറിഞ്ഞ് അവിടെ കൂടിയവരിൽ ഭയം മാറ്റി വച്ച്മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ ഒരു മനുഷ്യ ജീവൻ രക്ഷപെട്ടേനെ പ്രിയമുള്ളവരേഇനിയെങ്കിലും ആരോ ആയ്ക്കോട്ടേ ഒരു നിമിഷം മറ്റുള്ളവർക്കായ് മാറ്റി വയ്ക്കാൻ ഉള്ള മനസ് കാണിച്ചാൽ അത് ഒരു പാട് ജീവൻ രക്ഷിച്ചേക്കാം അത് ഭാവിയിൽ നമ്മുടെ ജീവനും രക്ഷപെടാൻ കാരണമായേക്കാം [ ഇങ്ങനെ മാറ്റി വച്ചതിന്റെ ഫലമായി പല ജീവനുകളും രക്ഷപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന ആത്മവിശ്വാസം എനിക്കുണ്ട് അതിന്റെഫലമായി എന്റെ സ്ഥലമായ കുരീപ്പുഴയിൽ തന്നെ പല ജീവനുകളും രക്ഷപ്പെടുത്താൽ കഴിഞ്ഞിട്ടുണ്ട് ] ഒരു സങ്കടം മാത്രം ആ ചെറുപ്പക്കാരന്റെആ മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലാ എന്നത് . ദയവായി മനുഷ്യത്വമുള്ള മനുഷ്യരാകൂ.