Top Stories
കോവിഡ് ബാധിച്ച് ചെങ്ങന്നൂർ സ്വദേശി മരിച്ചു
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 മരണം. ആലപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിലിരിയ്ക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് തെക്കേപ്ലാശ്ശേരില്‍ ജോസ് ജോയിയാണ് മരിച്ചത്. കടുത്ത കരൾരോഗ ബാധിതനായിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 9 ആയി.
മെയ് 29ന് അബുദാബിയില്‍ നിന്നെത്തി ആലപ്പുഴ ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ജോസ് ജോയ്. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതരമായിരുന്നു. ഇപ്പോള്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം ചടങ്ങുകള്‍ നടക്കുക.