പാലക്കാട് ഇന്ന് 14 പേർക്ക് കോവിഡ്
പാലക്കാട് : ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 119 പേരായി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ തമിഴ്നാട്ടിൽ നിന്ന് വന്ന 8 പേരും, പൂനെ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തരും അബുദാബിയിൽ നിന്ന് വന്ന 2 പേരും ഉൾപ്പെടുന്നു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ശ്രീകൃഷ്ണപുരം സ്വദേശി 49 വയസ്സുകാരനായ ആരോഗ്യ പ്രവർത്തകനാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്.
അബുദാബിയിൽ നിന്നും മെയ് 26ന് വന്ന തിരുമിറ്റക്കോട് സ്വദേശി (22, പുരുഷൻ), മെയ് 17 ന് വന്ന പട്ടാമ്പി ശങ്കരമംഗലം കോട്ടപ്പടി സ്വദേശി (4,പെൺകുട്ടി), കുവൈത്തിൽ നിന്നും മെയ് 14ന് വന്ന പുത്തൂർ സ്വദേശിനി (28,സ്ത്രീ), ഖത്തറിൽ നിന്നും മെയ് 19ന് വന്ന തച്ചമ്പാറ സ്വദേശി (22, സ്ത്രീ) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുത്തൂർ, തച്ചമ്പാറ സ്വദേശിനികൾ രണ്ട് പേരും ഗർഭിണികളാണ്.
കൂടാതെ പൂനെയിൽ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി(25, പുരുഷൻ), തമിഴ്നാട്ടിൽനിന്നും മെയ് 19ന് വന്ന കരിമ്പ സ്വദേശി (24പുരുഷൻ), ട്രിച്ചിയിൽ നിന്നും മെയ് 16ന് വന്ന തച്ചമ്പാറ സ്വദേശി (33,പുരുഷൻ), ചെന്നൈയിൽ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (54, പുരുഷൻ), മെയ് 17ന് വന്ന കിഴക്കഞ്ചേരി സ്വദേശി (60, പുരുഷൻ), മെയ് 13 നു വന്ന അമ്പലപ്പാറ ചുനങ്ങാട് സ്വദേശി (38,പുരുഷൻ) മെയ് 13, 14, 23 തിയതികളിലായി വന്ന അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (42 പുരുഷൻ), മറ്റൊരു അമ്പലപ്പാറ സ്വദേശി (36, പുരുഷൻ), അമ്പലപ്പാറ ചെറു മുണ്ടശ്ശേരി സ്വദേശി(33, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വ്യക്തികൾ.
ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 119 ആയി. ഇതിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടും. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.