ബെവ് ക്യൂ ആപ്പ് പ്രവർത്തനക്ഷമമെന്ന് ബെവ്കോ
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ബെവ്കോ. അമ്പതിനായിരം പേര്‍ക്ക് ടോക്കണ്‍ നല്കി കഴിഞ്ഞെന്ന് ബെവ് കോ അറിയിച്ചു. നാളെ നാല് ലക്ഷം പേര്‍ക്ക് ടോക്കണ്‍ കൊടുക്കുമെന്നും ബെവ്കോ വ്യക്തമാക്കി.
ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പരിമിതികളെക്കുറിച്ച് എക്സൈസ് മന്ത്രി ടി പി രാകൃഷ്ണന് സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഉച്ചയ്ക്ക് നടന്ന ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്തു. ആപ്പ് പിൻവലിയ്ക്കില്ലന്നും സാങ്കേതിക പ്രശ്നങ്ങൾ തീർത്ത് ആപ്പ് പ്രവർത്തനക്ഷമമാക്കുമെന്നും യോഗത്തിൽ ധാരണയായിരുന്നു.
സംസ്ഥാനത്ത് ഇന്നലെയാണ് ഇ ടോക്കൺ സംവിധാനത്തിലൂടെ മദ്യവില്‍പ്പന പുനരാരംഭിച്ചത്. എന്നാല്‍, ബെവ് ക്യൂ ആപ് പണിമുടക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി. ബാറുകള്‍ക്കു മുന്‍പിലും ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കും മുന്‍പിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. വെര്‍ച്വല്‍ ക്യൂ സിസ്റ്റം പൂര്‍ണമായി പരാജയപ്പെട്ടതാണ് പ്രധാന കാരണം. ക്യു ആര് കോഡ് കൃത്യമായി സ്കാന്‍ ചെയ്യാന്‍ സാധിച്ചില്ല. പലയിടത്തും ബില്‍ എഴുതി നല്‍കേണ്ട അവസ്ഥയായി. ഇത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി. പല ബാറുകളിലും ടോക്കൺ ഇല്ലാതെ തോന്നുന്ന വിലയ്ക്ക് മദ്യം വിൽക്കുന്ന സ്ഥിതി വരെ ഉണ്ടായി.