Top Stories
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഇന്ന് 116 പേർ മരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഇന്ന് 116 പേർ മരിച്ചു. ഒരു ദിവസത്തിലെ എറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങള് 2098 ആയി.
ഇന്ന് മാത്രം 2682 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 60,000 കടന്നു. സംസ്ഥാനത്ത് 8381 പേര് ഇന്ന് രോഗമുക്തി നേടി. ഇത് വരെ 26997 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗം ഭേദമായി. രോഗബാധ രൂക്ഷമായ മുംബൈ നഗരത്തില്‍ മാത്രം 7358 പേരാണ് ഇന്ന് രോഗമുക്തരായത്. നിലവില്‍ ചികിത്സയില്‍ 33124 പേരാണ് ഉള്ളത്.