വീരേന്ദ്രകുമാർ ദരിദ്രരുടെയും നിരാലംബരുടെയും ശബ്ദം: പ്രധാനമന്ത്രി
ന്യൂഡൽഹി : എംപി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ അനുശോചനമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പാർലമെന്റേറിയനായിരുന്ന വീരേന്ദ്ര കുമാർജി ദരിദ്രർക്കും നിരാലംബർക്കും ശബ്ദം നൽകുന്നതിൽ വിശ്വസിച്ചുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
‘രാജ്യസഭ അംഗം എംപി വീരേന്ദ്ര കുമാർജിയുടെ വിയോഗത്തിൽ അതീവ ദുഃഖം രേപ്പെടുത്തുന്നു. മികച്ച പാർലമെന്ററിയനായ അദ്ദേഹം തന്റെ വ്യക്തിത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. ദരിദ്രർക്കും നിരാലംബർക്കും ശബ്ദം നൽകുന്നതിൽ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. ഓം ശാന്തി.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Anguished by the passing away of Rajya Sabha MP Shri M.P. Veerendra Kumar Ji. He distinguished himself as an effective legislator and Parliamentarian. He believed in giving voice to the poor and underprivileged. Condolences to his family and well wishers. Om Shanti.
— Narendra Modi (@narendramodi) May 29, 2020