News
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി മരിച്ചു
കോട്ടയം : കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. കോട്ടയം കുമരകം സ്വദേശിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോറി ഡ്രൈവർ ആയിരുന്ന ഇയാൾ മാർച്ച് 18 നാണ് മുംബൈയിൽ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
കണ്ണൂരിൽ ഇന്നലെ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 65 വയസ്സുള്ള ആളും മരണപ്പെട്ടിരുന്നു. ഇതും ഹൃദയാഘാദമാണെന്നാണ് വിലയിരുത്തൽ. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചിരുന്നു.