സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം. 65 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.
ഈ മാസം പതിനൊന്നിനാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. കോവിഡ് ലക്ഷണങ്ങളെ കണ്ടതോടെ ഇയാളെ ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 27 നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഇദ്ദേഹം. രോഗം മൂര്‍ച്ഛിച്ച ഇയാള്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
ഇന്നലെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു. അഞ്ജയ് എന്ന വ്യക്തിയാണ് മരിച്ചത്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം.