Top Stories
തിരുവനന്തപുരത്ത് ആറ് പഞ്ചായത്തുകൾ കണ്ടെയ്ന്‍മെന്റ് സോണിൽ
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കി. ജില്ലയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കിയത്.
ജില്ലയിലെ വാമനപുരം, പുല്ലാംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ലോക്ഡൗണ്‍ ഇളവുകള്‍ ഈ പഞ്ചായത്തുകള്‍ക്ക് ബാധകമല്ല. മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.