Top Stories
കൊല്ലം ജില്ലയിൽ ഇന്ന് 4 പേർക്കു കൂടി കോവിഡ്
കൊല്ലം : ജില്ലയിൽ ഇന്ന് 4
പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ 29 പോസിറ്റീവ് കേസുകളാണ് ആശുപത്രിയിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൊട്ടിയം സ്വദേശിയായ 45 കാരൻ.മെയ് 19 ന് മുംബൈ ഓഫ് ഷോറിൽ നിന്നും യാത്ര ചെയ്തു വന്നയാളാണ്.തൃശൂരിൽ നിന്നും ചാർട്ടർ ചെയ്ത് മുംബെയിൽ എത്തിയ സ്വകാര്യ ബസിലാണ് 23 പേർ ഉൾപ്പെട്ട സംഘം യാത്ര തിരിച്ചത്.
രണ്ടാമത്തെയാൾ 24ന് കോവിഡ് സ്ഥിരീകരിച്ച പുനലൂർ സ്വദേശി AI 1906 സൗദി റിയാദ് കോഴിക്കോട് ഫ്ലൈറ്റിൽ എത്തിയ യുവതിയുടെ 37 വയസുള്ള ഭർത്താവാണ് .മൂന്നാമത്തെയാൾ തഴവ മണപ്പുറം സൗത്ത് സ്വദേശിയായ 44 വയസുള്ള യുവാവാണ്.
കൊല്ലം ശരവണ നഗർ സ്വദേശിയായ യുവാവാണ് അടുത്തയാൾ. മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം ഫ്ലൈറ്റിൽ എത്തിയ 49 വയസുകാരനായ ഇദ്ദേഹത്തെ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.