Month: May 2020
- News
ബെവ് ക്യൂ ആപ്പ് പ്രവർത്തനക്ഷമമെന്ന് ബെവ്കോ
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്‍റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ബെവ്കോ. അമ്പതിനായിരം പേര്‍ക്ക് ടോക്കണ്‍ നല്‍കി കഴിഞ്ഞെന്ന് ബെവ് കോ അറിയിച്ചു. നാളെ നാല് ലക്ഷം പേര്‍ക്ക് ടോക്കണ്‍ കൊടുക്കുമെന്നും ബെവ്കോ വ്യക്തമാക്കി. ആപ്പിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി പി രാകൃഷ്ണന്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഉച്ചയ്ക്ക് നടന്ന ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്തു. ആപ്പ് പിൻവലിയ്ക്കില്ലന്നും സാങ്കേതിക പ്രശ്നങ്ങൾ തീർത്ത് ആപ്പ് പ്രവർത്തനക്ഷമമാക്കുമെന്നും യോഗത്തിൽ ധാരണയായിരുന്നു. സംസ്ഥാനത്ത് ഇന്നലെയാണ് ഇ ടോക്കൺ സംവിധാനത്തിലൂടെ മദ്യവില്‍പ്പന പുനരാരംഭിച്ചത്. എന്നാല്‍, ബെവ് ക്യൂ ആപ് പണിമുടക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി. ബാറുകള്‍ക്കു മുന്‍പിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും മുന്‍പിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. വെര്‍ച്വല്‍ ക്യൂ സിസ്റ്റം പൂര്‍ണമായി പരാജയപ്പെട്ടതാണ് പ്രധാന കാരണം. ക്യു ആര്‍ കോഡ് കൃത്യമായി സ്‌കാന്‍ ചെയ്യാന്‍ സാധിച്ചില്ല. പലയിടത്തും ബില്‍ എഴുതി നല്‍കേണ്ട അവസ്ഥയായി. ഇത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി. പല ബാറുകളിലും ടോക്കൺ ഇല്ലാതെ തോന്നുന്ന വിലയ്ക്ക് മദ്യം വിൽക്കുന്ന സ്ഥിതി വരെ ഉണ്ടായി.
Read More » - News
കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കൊല്ലം : കുരീപ്പുഴ നീരാവിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചവറ ഭരണിക്കാവ് പി ജെ ഹൌസിൽ റിട്ടയേർഡ് എസ് ഐ ജോണിന്റെ മകൻ ഗോഡ്‌ഫ്രെ ജോൺ ആണ് മരിച്ചത്. നീരാവിൽ വഞ്ചിമുക്കിൽ ഇന്നലെ രാത്രി 8:45 ഓടെയായിരുന്നു അപകടം. അപകടത്തിൽ തലയ്ക്കു പരിക്കേറ്റ് രക്തം വാർന്നായിരുന്നു ഇയാൾ മരിച്ചത്. വീഡിയോ ഗ്രാഫറും എഡിറ്ററും ആയിരുന്നു മരിച്ച ഗോഡ്‌ഫ്രേ. ദി ലൗവേഴ്സ് എന്ന ഒരു ചിത്രത്തിൽ പ്രധാന വേഷവും അഭിനയിച്ചിട്ടുണ്ട്. 15 മിനിറ്റോളം സമയം യുവാവ് രക്തം വാർന്ന് റോഡിൽ കിടന്നു. ചുറ്റും കൂടിനിന്ന ആളുകൾ ആരും ഇയാളെ ആശുപത്രിയിൽ എത്തിച്ചില്ല. തുടർന്ന് അതുവഴിവന്ന ബൈക്ക് യാത്രക്കാരനാണ് ഇയാളെ അടുത്തുള്ള മാതാ ആശുപത്രിയിൽ എത്തിച്ചത് അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അപ്പോൾത്തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നങ്കിൽ മരണം ഒഴിവായേനെ. മരിച്ച യുവാവിനെ ആശുപത്രിയിൽ എത്തിച്ച ആളുടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്ന കുറിപ്പ് പ്രിയമുള്ളവരേ ഇന്ന് എന്റെ ഓഫീസ് ആയ പത്തനാപുരം സെക്ഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ബൈക്ക് എടുത്ത് യാത്ര തിരിക്കാൻ തുടങ്ങവേ എന്റെ ബൈക്ക് പഞ്ചറായത് ശ്രദ്ധയിൽ പെട്ടു തുടർന്ന് എന്റെ സഹപ്രവർത്തകനും സുഹൃത്തുമായ സുനിലുമായി അദ്ദേഹത്തിന്റെ ബൈക്കിൽ യാത്ര തിരിച്ചു അദ്ദേഹം അഞ്ചാലുംമൂട് മുരിങ്ങ മൂട് വഴിയാണ് കുരീപ്പുഴക്ക് യാത്ര ചെയ്യാറ് പതിവ് പോലെ ഇന്നും അദ്ദേഹം അതുവഴി തന്നെയാണ് യാത്ര ചെയ്തത് പക്ഷേ ഇന്ന് നീരാവിൽവഞ്ചിമുക്കിൽ [പൊട്ടൻ മുക്കിൽ ] ഏകദേശം 9 pm ആയിഒരു ആൾക്കൂട്ടം ഞങ്ങൾ ബൈക്ക് നിറുത്തി അവിടെ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ തലക്ക് സമീപമായി രക്തം തളംകെട്ടിയ നിലയിൽകിടക്കുന്നത് കാണപെട്ടു അവിടെ നിന്നവരോട് ഞാൻ ചോദിച്ചു എന്താ ഇദ്ദേഹത്തെ ഇങ്ങനെ കിടത്തിയിരിക്കുന്നത് ആരും മിണ്ടിയില്ല എന്താ മരിച്ചോ എന്ന് ഞാൻ ചോദിച്ചുഅറിയില്ല എന്ന മറുപടിയും ഒരു പാട് നേരമയോ ആക്സിഡന്റ് സംമ്പവിച്ചിട്ട് എന്ന് ചോദിച്ചപ്പേൾ പത്ത് പതിനഞ്ച് മിനിട്ടായി എന്ന മറുപടി വന്നു തുടർന്നു ഞാൻ പൾസ് നോക്കിയപ്പോൾ അനക്കമില്ല…
Read More » - News
താനൂരില്‍ കിണറിടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടയില്‍
മലപ്പുറം : താനൂരില്‍ കിണറിടിഞ്ഞ് രണ്ടുപേര്‍ മണ്ണിനടയില്‍. ഉപ്പളം സ്വദേശികളായ വേലായുധന്‍, അച്ഛ്യുതന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും അറുപതിനടുത്ത് പ്രായമുള്ളവരാണ്. വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കിണര്‍ കുഴിക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് അപകടം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നാലുപേര്‍ കൂടിയാണ് രാവിലെ ഒന്‍പത് മണിയോടെ കിണര്‍ കുഴിക്കാനിറങ്ങിയത്. രണ്ടുപേര്‍ കിണറിനകത്തും രണ്ടുപേര്‍ കിണറിന് പുറത്തുമായിരുന്നു. മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉണ്ടായ കനത്ത മഴകാരണമാണ് കിണര്‍ ഇടിഞ്ഞതെന്നാണ് നിഗമനം. ഫയര്‍ഫോഴ്‍സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read More »