Month: May 2020
- News
ബെവ്‌ക്യു ആപ്പ് വീണ്ടും പണിമുടക്കി
തിരുവനന്തപുരം : തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കി. തുടർന്ന് തിരുവനന്തപുരത്തെ ചില ബാറുകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം നടത്തി. തുടർന്ന് പോലീസെത്തി ബാറുകളിൽ കൂടിനിന്നിരുന്ന ആൾക്കാരെ ഒഴിപ്പിച്ചു. ബെവ്‌ക്യു ആപ്പ് പരാജയമായതിനെ തുടർന്ന് എക്സൈസ് മന്ത്രി ഇന്ന് ഉച്ചക്ക് ഉന്നതതലയോഗം വിളിച്ചു. ബെവ്കോ അധികൃതരടക്കം യോഗത്തില്‍ പങ്കെടുക്കും. മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന ബെവ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പ്രവര്‍ത്തന രഹിതമായതോടെ ടോക്കണ്‍ ഇല്ലാതെ മദ്യം കൊടുക്കാന്‍ അനുവദിയ്ക്കണമെന്ന് ബാറുടമകള്‍ സർക്കാരിനോട് ആവശ്യപ്പെടും. മുന്നൂറോളം ബെവ്കോ മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം 800 ലേറെ ബാറുകളും ഉള്ളപ്പോൾ മദ്യലഭ്യത ഉറപ്പാക്കാനാവുമെന്നും തിരക്കിന് സാധ്യതയില്ലെന്നും ബാറുടമകൾ ചൂണ്ടിക്കാട്ടുന്നു.
Read More » - News
സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊന്നു
പാലക്കാട് : സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു. പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റിയായ പി എം ജോണ്‍ (69) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം. ഹോസ്റ്റല്‍ വളപ്പിൽ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്പികൊണ്ട് അജ്ഞാതന്‍ ജോണിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോസ്റ്റലിന്‍റെ പുറകുവശത്തെ മതില്‍ ചാടിക്കടന്നാണ് പ്രതി അകത്ത് കയറിയതെന്ന് പൊലീസ് പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റലിലെ അന്തേവാസി നിലവിളിച്ചോതടെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടെ സെക്യൂരിറ്റിയെ ഇയാള്‍ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ ആയിട്ടില്ല.
Read More » - News
സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവിൽപ്പന പുനരാരംഭിയ്‌ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവിൽപ്പന പുനരാരംഭിയ്‌ക്കും. രാവിലെ 9 മണിമുതൽ 5 മണിവരെയാണ് പ്രവർത്തന സമയം. ഇന്നലെ വൈകിട്ട് 5 മണിയോടെ ബെവ്‌ക്യു ആപ്പ് ഡൌൺലോഡ് ചെയ്യാൻ കഴിയും എന്ന് അധികൃതർ അറിയിച്ചിരുന്നു എങ്കിലും രാത്രി 11 മണിയോടുകൂടിയാണ് ‘ബെവ്ക്യൂ’ ആപ്പ് പ്രവര്‍ത്തനസജ്ജമായത്. അതിനാൽ രാത്രിമുതൽ തന്നെ ബുക്കിങ് സ്വീകരിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഔട്ട്ലെറ്റുകളിലൂടെ ഇന്ന് രാവിലെ 9 മണി മുതല്‍ മദ്യം വാങ്ങാം.ടോക്കണിൽ പറഞ്ഞ സമയത്താണ് ഔട്ലറ്റ്‌കളിലേക്ക് എത്തേണ്ടത്. സര്‍ക്കാര്‍ ദിവസേന നിര്‍ദേശിക്കുന്ന ഹോട്ട്സ്പോട്ടില്‍ മദ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ് വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സംവിധാനം. ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചിത വില്‍പനശാലയില്‍ കോവിഡ്-19 നിബന്ധനകള്‍ പാലിച്ചും തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്ബര്‍ ഉള്ള മൊബൈലും സഹിതം ഹാജരായി വില്‍പനകേന്ദ്രത്തില്‍ പണം അടച്ചാണ് മദ്യം വാങ്ങേണ്ടത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫീച്ചര്‍ ഫോണ്‍ വഴി എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കണ്‍ ബുക്ക് ചെയ്യാം. ഔട്ട്ലെറ്റുകളിലെ ക്യൂവില്‍ ഒരുസമയം അഞ്ചുപേര്‍ മാത്രമേ നില്‍ക്കാന്‍ അനുവദിക്കൂ. ടോക്കണ്‍ ലഭിച്ചവര്‍ മാത്രം ക്യൂവില്‍ എത്തിയാല്‍ മതിയാകും. രാവിലെ ആറുമുതല്‍ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. വിതരണസമയം രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഔട്ട്ലെറ്റുകളില്‍ കൈകഴുകാന്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും. ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള 265 ഉം കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍-വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാര്‍ ഹോട്ടലുകളില്‍ നിന്നും ചില്ലറവില്‍പനശാലകളില്‍നിന്നും മദ്യം പാഴ്സല്‍ ആയി മാത്രമേ ലഭിക്കൂ. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക.
Read More »