Month: May 2020
- News
ഡോ.ബിശ്വാസ് മേത്ത സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്തയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 31 ന് നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത. ഇപ്പോൾ സംസ്ഥാനത്തുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാൻ സ്വദേശിയായ ബിശ്വാസ് മേത്ത. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവ ജ്യോത് സിംഗ് ഖാസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ആലപ്പുഴ കളക്ടർ അഞ്ജനയെ കോട്ടയം കലക്ടറായി നിയമിച്ചു. ടി.കെ ജോസ് പുതിയ ആഭ്യന്തര സെക്രട്ടറിയാകും. ഡോ.വി.വേണുവിനെ റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാകും. പുതിയ റവന്യു സെക്രട്ടറിയായി ജയതിലകിനെ നിയമിയ്ക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു.
Read More » - News
‘ബെവ്ക്യൂ’ ആപ്പ് പൂർണ്ണ സജ്ജം; ഉച്ചയോടെ പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാം
തിരുവനന്തപുരം : ‘ബെവ്ക്യൂ’ ആപ്പ് പൂർണ്ണ സജ്ജം. ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ സാധിയ്ക്കും. നാളെ മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിയ്ക്കും.
Read More » - News
പ്രവാസികൾക്ക് സൗജന്യ ക്വാറന്റീന്‍ നിരസിച്ചത് കൊടും ക്രൂരത: മുല്ലപ്പള്ളി
തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് സൗജന്യ ക്വാറന്റീന്‍ നിരസിച്ചത് കൊടും ക്രൂരതയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൊഴില്‍ നഷ്ടമായി മടങ്ങുന്നവര്‍ അടക്കം, സംസ്ഥാനത്തേക്ക് തിരികെയെത്തുന്നവരെല്ലാം നിശ്ചിത ദിവസത്തെ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. വിമാനായാത്ര ടിക്കറ്റ് ചാര്‍ജിനത്തില്‍ ഉയര്‍ന്ന തുക നല്‍കിയാണ് ഓരോ പ്രവാസിയും ഈ ദുരിതകാലത്ത് നാട്ടിലേക്ക് എത്തുന്നത്. കേരളത്തിന്റെ വികസനകുതിപ്പിന് കരുത്തുപകര്‍ന്ന പ്രവാസികളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ മനുഷ്യത്വ രഹിതമായ നടപടിക്ക് കാലം ഒരിക്കലും മാപ്പുനല്‍കില്ല. പിണറായി സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ ഒരിക്കല്‍ക്കൂടി മനസിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More »