Month: May 2020
- News
വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകണം: കേരള കോൺഗ്രസ് (എം)
തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമാക്കാൻ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകണമെന്നാവശ്യപ്പെട്ട് മെയ് 27 ബുധനാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ കേരള കോൺഗ്രസ് (എം) ധർണ നടത്തുന്നു.
Read More » - News
അഞ്ചൽ കൊലപാതകം: ഉത്രയുടെ മകനും പ്രതി സൂരജിന്‍റെ അമ്മയും തിരിച്ചെത്തി
പത്തനംതിട്ട : കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനും പ്രതി സൂരജിന്‍റെ അമ്മയും തിരിച്ചെത്തി. കുട്ടിയെ അടൂരിലെ സൂരജിന്റെ വീട്ടില്‍ എത്തിച്ചു. കുട്ടിയെ രാവിലെ തിരിച്ചെത്തിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇന്നലെയാണ് സൂരജിന്റെ അമ്മയ്ക്കൊപ്പം കുഞ്ഞിനെ കാണാതായത്. കുട്ടിയെ ഉത്രയുടെ അച്ഛന്‍ എത്തിയാലുടന്‍ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കുട്ടിയെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സൂരജിന്റെ അമ്മയ്‌ക്കൊപ്പം കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടു പോയെന്നാണ് കുടുംബാംഗങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നത്.
Read More » - News
ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി; മദ്യവിൽപ്പന ഈയാഴ്ച തുടങ്ങും
തിരുവനന്തപുരം : ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. മദ്യ ഉപഭോക്താക്കാൾ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ ഇന്ന് രാവിലെയാണ് അനുമതി നൽകിയതായി ഗൂഗിൾ അറിയിച്ചത്. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്ന് എക്സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ മദ്യവിപണനം എന്നുതുടങ്ങുമെന്നതിൽ ധാരണയാകും. ഗൂഗിൾ അനുമതി കിട്ടിയതോടെ ഇനി ആപ്പിന്റെ കാര്യക്ഷമത സംബന്ധിച്ച പരിശോധന നടത്തും. ഒരേ സമയം നിരവധി ആളുകൾ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാൻ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാൻ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താൻ സാധിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. ആപ്പ് ഉപയോഗിക്കുന്ന ആളുടെ പിൻകോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റിൽ ഏത് മദ്യഷാപ്പിൽ എപ്പോൾ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കൾ എത്തിയാൽ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആർ കോഡ് മദ്യശാലകളിൽ സ്കാൻ ചെയ്ത് പരിശോധിച്ച് പണമടച്ച ശേഷം മദ്യം നൽകും. ഒരാൾക്ക് ഒരു തവണ പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളിൽ ഒരു തവണ മാത്രമേ മദ്യം ബുക്ക് ചെയ്യാൻ കഴിയൂ.
Read More » - News
ഉത്രയുടെ മകനെയും പ്രതി സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്
കൊല്ലം : അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനെയും പ്രതി സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചല്‍ പോലീസും ഉത്രയുടെ അച്ഛനും അടൂര്‍ പോലീസിന്‍റെ സഹായത്തോടെ കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോൾ അവരെ കണ്ടെത്താന്‍ സാധിച്ചില്ല. അടൂരിലെ സൂരജിന്‍റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. സൂരജിന്റെ അമ്മ കുട്ടിയുമായി മറ്റെവിടേക്കോ മാറി നില്‍ക്കുന്നുവെന്ന് കരുതുന്നതായും പൊലീസ് പറയുന്നു. ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇവര്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാൽ കുട്ടിയും പ്രതി സൂരജിന്‍റെ അമ്മ രേണുകയും അഭിഭാഷകനെ കാണാന്‍ പോയിരിക്കുകയാണെന്നായിരുന്നു സൂരജിന്‍റെ വീട്ടില്‍ നിന്ന് ലഭിച്ച മറുപടി. സൂരജിന്‍റെ വീട്ടുകാര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. സൂരജിന്‍റെ കുടുംബത്തിനൊപ്പമുള്ള ഉത്രയുടെ കുട്ടിയുടെ ജീവനും അപകടത്തിലാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതിന് പിന്നാലെയാണ് കുട്ടിയെ ഉത്രയുടെ കുടുംബത്തോടൊപ്പം വിടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടത്.
Read More » - News
ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായം ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു സഹായവും ലഭിക്കാത്ത ബി.പി.എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായം ഇന്ന് മുതൽ നൽകിത്തുടങ്ങും. 1000 രൂപ വീതം സഹകരണബാങ്ക് ജീവനക്കാര്‍ അര്‍ഹരുടെ വീടുകളില്‍ എത്തിക്കും.
Read More »