Month: May 2020
- News
കണ്ണൂരിൽ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള സ്കൂളുകളിലും പരിസരങ്ങളിലും നിരോധനാജ്ഞ
കണ്ണൂർ : ഇന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിലുള്ള സ്കൂളുകളിലും പരിസരങ്ങളിലും കളക്ടർ 144 പ്രഖ്യാപിച്ചു. സ്കൂൾ പരിസരങ്ങളിൽ അഞ്ചിൽക്കൂടുതൽ പേർ കൂടിനിൽക്കരുത്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിനുള്ളിൽ കടകളൊന്നും തുറക്കാൻ പാടില്ല.
Read More » - News
കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ആലുവ : കാലടിയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. രാഷ്ട്രീയ ബജ്രംഗ്ദൾ ജില്ലാ പ്രസിഡന്റ് രതീഷ് കാലടി ആണ് അറസ്റ്റിലായത്. അഡീഷണൽ എസ്.പി എൻ ജെ സോജന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ട് പ്രതികളെക്കുറിച്ചറിയാനായി അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് കാലടിയിൽ സനൽ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിയാവുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ്രംഗ് ദളിന്റെ ഭാരവാഹിയാകുന്നത്. സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആലുവ റൂറൽ എസ് പിയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഐ പി സി സെക്ഷൻ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
Read More » - News
വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് സുപ്രീംകോടതി
ഡൽഹി : വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പുനരാരംഭിച്ച വിമാനസര്‍വ്വീസുകളിൽ വിമാനത്തിലെ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടാത്തതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. മറ്റെല്ലാ സ്ഥലങ്ങളിലും ആവാമെങ്കില്‍ വിമാനത്തില്‍ എന്തുകൊണ്ട് സാമൂഹിക അകലം പാലിച്ചു കൂടാ എന്ന് കോടതി ചോദിച്ചു. വിദേശത്ത് നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള മുംബൈ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ടിക്കറ്റുകള്‍ വിതരണം ചെയ്ത സാഹചര്യത്തില്‍ പത്ത് ദിവസത്തേക്ക് മുംബൈ ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ല. എന്നാല്‍ അതിനു ശേഷം വിമാനയാത്രകളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിട്ടേ മതിയാവൂ എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിമാനത്തിനുള്ളില്‍ മാസ്കിന് പുറമെ ഫേസ് ഷീല്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവ വിമാന കമ്പനികള്‍ വിതരണം ചെയ്യും.
Read More »