Month: May 2020
- News
പച്ചക്കറിക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി വിദേശ മദ്യം പിടികൂടി
കോഴിക്കോട് : പിക്കപ്പ് വാനിൽ പച്ചക്കറിക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി വിദേശ മദ്യം എക്സൈസ് പിടികൂടി. താമരശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടക രജിസ്ട്രേഷനുള്ള പിക്കപ്പ് വാനില്‍ പച്ചക്കറിക്ക് അടിയില്‍ ഒളിപ്പിച്ച മദ്യം കണ്ടെത്തിയത്. പിടികൂടിയ മദ്യം കര്‍ണാടകത്തില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ളതാണ്. എക്സൈസ് കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാന്‍ തച്ചംപൊയില്‍ പുതിയാറമ്പത്ത് ഒരു വീടീന്റെ പോര്‍ച്ചില്‍ നിറുത്തിയശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് തക്കാളിക്ക് അടിയിലായി പെട്ടിയില്‍ ഒളിപ്പിച്ച 48 കുപ്പി മദ്യം കണ്ടെത്തിയത്. വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്തു.
Read More » - News
സിനിമാസെറ്റ് പൊളിച്ച സംഭവം:ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് പിന്നിലെന്ന് ബിജെപി
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നൽ മുരളിക്കുവേണ്ടി കാലടി മണപ്പുറത്ത് നിർമിച്ച പള്ളിയുടെ സെറ്റ് പൊളിച്ചു നീക്കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിലെന്നും ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലെന്നും ബിജെപി വക്താവ് സന്ദീപ് വാരിയർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘ലോക്ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരേ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമാ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്’. സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. കാലടി മഹാദേവ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുടെ അനുവാദം വാങ്ങിയാണ് ക്ലൈമാക്സ് ചിത്രീകരണത്തിനായി 80 ലക്ഷത്തോളം രൂപാ മുടക്കി സെറ്റ് പണിതത്. ലോക്ക്ഡൌൺ കാരണം ഷൂട്ടിംഗ് നിർത്തിവച്ചിരിയ്ക്കുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിയ്ക്കാനിരിക്കെയാണ് സെറ്റ് തകർത്ത നടപടി. എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
Read More » - News
‘മിന്നൽമുരളി’ എന്ന ടോവിനോ ചിത്രത്തിന്റെ സെറ്റ് അക്രമികൾ അടിച്ചു തകർത്തു
എറണാകുളം : കാലടിയിൽ ‘മിന്നൽമുരളി’ എന്ന ടോവിനോ ചിത്രത്തിന്റെ സെറ്റ് അക്രമികൾ അടിച്ചു തകർത്തു. 80 ലക്ഷം മുടക്കി കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ എല്ലാ അനുമതിയോടു കൂടി കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് മിന്നൽമുരളി . 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം നിർത്തി വച്ചിരുന്നു. ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ ഒരുക്കിയിരുന്ന സെറ്റാണ് അടിച്ചു തകർത്തത്. സെറ്റ് പൊളിച്ചതിനെ അനുകൂലിച്ച് എ.എച്ച്.പി. സംസ്ഥാന ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. “കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ.” എന്നായിരുന്നു ഹരി പാലോട് ഫേസ്ബുക്കിൽ കുറിച്ചത്.
Read More » - News
കർശന സുരക്ഷയ്ക്കിടയിൽ നാളെമുതൽ പത്താംക്ലാസ് പ്ലസ്ടു പരീക്ഷകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകൾ നാളെമുതൽ പുനരാരംഭിയ്‌ക്കും. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്. എസ്.സിക്കും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചാകും പരീക്ഷ നടത്തുക. മാസ്ക്,സാനിറ്റൈസര്‍, തെർമൽ സ്കാനിംഗ് ഉള്‍പ്പടെയുളള സുരക്ഷ മുൻകരുതൽ എടുത്തതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. തെര്‍മല്‍ സ്കാനിംഗ് നടത്തി പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതിയ്ക്കും. കൂടാതെ ആരോഗ്യവകുപ്പിന്‍റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണം. വിദ്യാര്‍ത്ഥികള്‍ തങ്ങൾ ഉപയോഗിയ്ക്കുന്ന പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
Read More »