Month: May 2020

  • Top Stories
    Photo of ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു

      കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 54 ലക്ഷം കടന്നു. 54,05,029 പേർക്കാണ് ലോകത്താകെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,44,997 പേർ ലോകത്ത് കോവിഡ് മൂലം മരിച്ചു. 2,299,345 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 16,42,021 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 97,689 പേർ ഇവിടെ മരിച്ചു. ഇതിൽ 29,141 മരണങ്ങളും സംഭവിച്ചത് ന്യൂയോർക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,614 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 617 മരണങ്ങള്‍ അമേരിക്കയിൽ റിപ്പോര്‍ട്ട് ചെയ്തു.

    Read More »
  • Spiritual
    Photo of ജ്യോതിഷം; സത്യവും സങ്കൽപ്പവും

    ജ്യോതിഷം; സത്യവും സങ്കൽപ്പവും

    ഏതൊരു വിഷയത്തെയും അറിയുവാൻ ശ്രമിക്കുമ്പോൾ അതിന്റെ വ്യാപ്തി, ലക്‌ഷ്യം, താത്പര്യം, സന്ദർഭം, പരിമിതി മുതലായവ നല്ലവണ്ണം മനസ്സിലാക്കിയ ശേഷം മാത്രം ആ വിഷയത്തെ സമീപിക്കണം.  അല്ലെങ്കിൽ അത്യാപത്ത്സംഭവിക്കും. ഉടനെ അല്ലെങ്കിൽ കാലക്രമേണ. ഏതൊരു വിഷയത്തെയും അതിന്റെതായ  രീതിയിൽ തന്നെ കാണണം. നമ്മളിൽ ചിലർ (പ്രത്യേകിച്ച് പുതിയ തലമുറ ആവാം) ജ്യോതിഷത്തെ ഒരു കപട ശാസ്ത്രമായി കാണുന്നു.  ഒരു കാരണം – തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വിവരങ്ങൾ, വിശാലമായ ദുരുപയോഗം, തെറ്റിദ്ധാരണ, തെറ്റായ പ്രതീക്ഷകളോടൊപ്പം പക്വതയില്ലാത്ത പരിഹാര നടപടികൾ (ശ്രദ്ധയും ഭക്തിയും ഇല്ലാതെ വെറുതെ പരീക്ഷിച്ചു നോക്കൽ), പണത്തിനായുള്ള ആസക്തി  മുതലായവ. മറ്റൊരു കാരണം  – ചിലർ ജ്യോതിഷത്തെ അവരുടെ സ്വന്തം അനുഭവങ്ങളുടെയോ വിവിധ മേഖലകളിലെ അറിവിന്റെയോ, മാത്രമല്ല കുടുംബം, സോഷ്യൽ മീഡിയ, അയൽവാസികൾ, സുഹൃത്തുക്കൾ, മാസികകൾ, പത്രം മുതലായ വിവിധ സ്രോതസ്സുകളിലൂടെ നേടിയ വിവരങ്ങളിലൂടെയും വിലയിരുത്തുന്നു. മറ്റുചിലർ ലക്ഷ്യത്തിലേക്ക് നയിക്കുന്ന റോഡിന് എതിർവശത്തുള്ള റോഡിലൂടെയാണ് കൂടുതലും സഞ്ചരിക്കുന്നത്,  അതിനുശേഷംഗ്രഹങ്ങളെ കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന്, മദ്യം / മയക്കുമരുന്ന് ഉപേക്ഷിക്കില്ല, എന്നിട്ടും നല്ല ശാരീരിക ആരോഗ്യം പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ ഒരു ദിനചര്യ നമുക്കില്ല, എന്നാൽ എല്ലായ്പ്പോഴും ശക്തവും ആരോഗ്യകരവുമായ മാനസികാവസ്ഥ  പ്രതീക്ഷിക്കുന്നു. ജ്യോതിഷ ശാസ്ത്രം, തന്ത്ര ശാസ്ത്രം, മന്ത്ര ശാസ്ത്രം, വൈദിക ക്രിയകൾ, താന്ത്രിക ക്രിയകൾ, രത്‌നശാസ്ത്രം, വാസ്തു, യന്ത്രം / മന്ത്ര രോഗശാന്തി, കൈനോട്ടം, എന്നിങ്ങനെ  എല്ലാ തലങ്ങളും മാസ്റ്റേഴ്സ് ചെയ്ത ഒരു മൾട്ടി ഡൈനാമിക് വ്യക്തിയാണ് ജ്യോതിഷിയെന്ന് ചിലർ കരുതുന്നു.  ചിലർ തങ്ങളുടെ ബിസിനസ്സിൽ കഠിനാധ്വാനം നടത്തിയിട്ടും ഫലങ്ങൾ കാണാത്തപ്പോൾ അവരുടെ ഭാഗ്യം പരീക്ഷിക്കാൻ ജ്യോതിഷിയെ സമീപിക്കുന്നു. ദോഷങ്ങൾക്ക് പരിഹാര നടപടികളിലൂടെ വേഗത്തിൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ ദിനചര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രാർത്ഥനകൾ, ധ്യാനം, യോഗ, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയിൽ നമ്മുടെ സമയവും ഊർജവും നിക്ഷേപിക്കാൻ നാം തയ്യാറല്ല.  പക്ഷെ ഭൗതിക നേട്ടങ്ങൾ നേടാൻ മുഴുവൻ സമയവും ചെലവഴിക്കുന്നു. ജാതകത്തിന്റെ അടിസ്ഥാനം കർമ്മം മാത്രമാണ്. ഗ്രഹങ്ങൾ ഫലങ്ങൾ തരുന്നില്ല. കർമ്മം ചെയ്യുന്നത് നാമാണ്.  കർമ്മ ഫലങ്ങളെ സൂചിപ്പിച്ചു തരുന്നതാണ് ഗ്രഹങ്ങൾ. കാലത്തെ (സമയത്തെ) നിർണയിക്കുന്നത് ക്ലോക്ക് അല്ലല്ലോ. ക്ലോക്ക് ഇല്ലെങ്കിലും കാലം (സമയം) നടന്നുകൊണ്ടേയിരിക്കും. നമ്മടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ വേണ്ടി കാലത്തെ (സമയത്തെ) വിഭജിച്ചു മനസ്സിലാക്കുവാൻ  വർഷങ്ങൾ, മാസങ്ങൾ, വാരങ്ങൾ, മണിക്കൂറുകൾ, മിനിറ്റുകൾമുതലായവ വേണം. അതിനെ സഹായിക്കുവാൻ കലണ്ടറും ക്ലോക്കും വേണം. അതുപോലെ നമ്മുടെ കർമ്മഫലങ്ങളെ കുറിച്ചറിയുവാൻ ജാതകം നോക്കണം.  അതിൽ ഗ്രഹങ്ങൾ നമ്മളാൽ ചെയ്യപ്പെട്ട കർമ്മത്തിന്റെ ഫലങ്ങളെ സൂചിപ്പിച്ചു തരുന്നു.  അല്ലാതെ ഒരു ഗ്രഹവും ഫലങ്ങൾ തരുന്നില്ല എന്നതാണ് ജാതകത്തിന്റെ അടിസ്ഥാനം. നമ്മുടെ ഫലങ്ങളുടെ ആത്യന്തിക നിർണ്ണായകഘടകമാണ് കർമ്മം. കർമ്മം ഒരാളുടെ സ്വതന്ത്ര ഇച്ഛാശക്തിയാണ്. ജാതകത്തിൽ ഗ്രഹങ്ങൾ സൂചിപ്പിച്ചു തരുന്ന നിങ്ങളുടെ തന്നെ കർമ്മഫലങ്ങളെ നല്ല യോഗ്യതയുള്ള ജ്ഞാനമുള്ള ഒരു ജ്യോതിഷിക്കു സാധിക്കും.  ജാതകത്തിലൂടെ ഗ്രഹങ്ങൾ സൂചിപ്പിച്ച പുണ്യവും പാപവുമായ കർമ്മഫലങ്ങളെ അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ്.  ശുഭഫലങ്ങൾ അനുഭവിക്കുമ്പോൾ ആരും ജ്യോതിഷിയെ ഓർക്കുക പോലുമില്ലല്ലോ.  അശുഭഫലങ്ങൾ അനുഭവിക്കുമ്പോൾ മാത്രം ദൈവജ്ഞനെ കാണാൻ നമ്മൾ ഓടാറുണ്ട്. ഈ ജന്മത്തിൽ ആസ്വദിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന നല്തും ചീത്തയുമായ കർമ്മ ഫലങ്ങളെക്കുറിച്ച് ജ്യോതിഷത്തിലൂടെ മാത്രമേ നമുക്കറിയുവാൻ സാധിക്കുകയുള്ളൂ.  ചില പാപകർമ്മഫലങ്ങൾക്കു പരിഹാരമില്ല; ഈ ഘട്ടത്തിലൂടെ കടന്നുപോകാൻ നമ്മൾ ബാധ്യസ്ഥരാണ്.മുൻജന്മങ്ങളിലെ തീവ്രമായ പാപകർമ്മങ്ങൾ ആണ് കാരണം.  എന്നിരിക്കിലും ഒരുമാതിരിപ്പെട്ട ദോഷങ്ങൾക്കെല്ലാം ശാസ്ത്രങ്ങൾ പലരീതിയിലുള്ള പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്. അത് നല്ല വിചാരത്തോടുകൂടിയും വളരെ ഭക്തിശ്രദ്ധയോടുകൂടിയും വിശ്വാസത്തോടുകൂടിയും അനുഷ്ഠിച്ചാൽ തീർച്ചയായും ദോഷം…

    Read More »
  • Top Stories
    Photo of കണ്ണൂരിൽ 12 പേർക്ക്‌ കൂടി ഇന്ന് കോവിഡ്

    കണ്ണൂരിൽ 12 പേർക്ക്‌ കൂടി ഇന്ന് കോവിഡ്

    കണ്ണൂർ : ജില്ലയിൽ 12 പേർക്ക്‌ കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശരാജ്യങ്ങളിൽ നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 178 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ധർമടം സ്വദേശികളായ 44, 42, 17 വയസ്സ് പ്രായമുള്ള മൂന്നു പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. മെയ് 12ന് ദുബൈയിൽ നിന്നുള്ള എയർഇന്ത്യ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ പയ്യന്നൂർ സ്വദേശി 67കാരൻ, 16ന് ദുബൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 39കാരൻ, 20ന് റിയാദിൽ നിന്നുള്ള വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 42കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ. അഹമ്മദാബാദിൽ നിന്ന് മെയ് ആറിനെത്തിയ ഇപ്പോൾ മേക്കുന്നിൽ താമസിക്കുന്ന തലശ്ശേരി സ്വദേശികളായ 31കാരനും 61കാരനും, പാനൂർ സ്വദേശി 31കാരൻ, ചൊക്ലി സ്വദേശി 47കാരൻ, 14ന് എത്തിയ പാനൂർ പെരിങ്ങത്തൂർ സ്വദേശി 60കാരൻ, 15ന് രാജധാനി എക്സ്പ്രസിൽ മഹാരാഷ്ട്രയിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴിയെത്തിയ പിണറായി സ്വദേശി 45കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. നിലവിൽ 10737 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 56 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിൽസാ കേന്ദ്രത്തിൽ 42 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 24 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 17 പേരും വീടുകളിൽ 10598 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതിനിടെ, കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.

    Read More »
  • Top Stories
    Photo of തടവ് പുള്ളി ഉൾപ്പെടെ തിരുവനന്തപുരത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്

    തടവ് പുള്ളി ഉൾപ്പെടെ തിരുവനന്തപുരത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്

    തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 24 പേരാണ് ജില്ലയില്‍ നിലവിൽ  ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്തു നിന്നും 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിയ്ക്കുന്നത്. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഒരു തടവുകാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും. വെഞ്ഞാറമൂട് സ്വദേശിയായ 40 കാരന് സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ഒമാനിൽ നിന്ന് വന്ന നാവായിക്കുളം സ്വദേശിയായ 65 കാരനും,  യുഎയിൽ നിന്ന് വന്ന ആനയറ സ്വദേശിയായ 63 കാരനും , ഒമാനിൽ നിന്നെത്തിയ വര്‍ക്കല സ്വദേശി 58 കാരനുമാണ് വിദേശത്ത് നിന്ന് വന്ന് കോവിഡ് സ്ഥിതീകരിച്ചവർ. ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ വന്ന കുരുത്തംകോട് സ്വദേശിനിയായ 28 കാരിയും, ബോംബെയില്‍ നിന്ന് ട്രാവലറില്‍ എത്തിയ 35ഉം 52ഉം വയസ്സുള്ള സ്ത്രീകളും,39 വയസ്സുള്ള പുരുഷനും, 7 വയസ്സുള്ള  ആൺകുട്ടിയും, മുംബയിൽ നിന്ന് കാറിലെത്തിയ 18 വയസുള്ള പെണ്‍കുട്ടിയും 51 വയസുള്ള പുരുഷനുമാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.

    Read More »
  • ഉത്രയുടെ കൊലപാതകം:ഭർത്താവും പാമ്പിനെ നൽകിയ ആളും അറസ്റ്റിൽ

    കൊല്ലം : അഞ്ചൽ സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സൂരജിന്റെ സുഹൃത്തും പാമ്പുകളെ നൽകുകയും ചെയ്ത കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് അറസ്റ്റിലായ രണ്ടാമൻ. സുരേഷ് പാമ്പു പിടുത്തക്കാരനാണ്. ഉത്രയുടേത് വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറല്‍ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതക കാരണം സാമ്പത്തിക ആവശ്യമാണ്. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുരേഷില്‍ നിന്നും പതിനായിരം രൂപ നല്‍കിയാണ് സൂരജ് പാമ്പിനെ വാങ്ങി ഉത്രയെ കൊന്നത്.  ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ്  പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലിയെക്കൊണ്ട് ഉത്രയെ മാര്‍ച്ച്‌ 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിംഗ് റൂമിന്‍റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.

    Read More »
  • Top Stories
    Photo of ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് കോവിഡ്

    ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് കോവിഡ്

    ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആകെ 4 പേ‌‍‌ര്‍ക്കാണ് ആലപ്പുഴയിൽ ഇന്ന് കൊവിഡ്  സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച നാലാമന്‍ അബുദാബിയില്‍ നിന്നും മടങ്ങിയെത്തിയ ആളാണ്. മുംബൈയില്‍ നിന്നും കഴിഞ്ഞ 22 ന്  മടങ്ങിയെത്തിയ കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തകഴി സ്വദേശികളാണ് ഇവര്‍. മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം ട്രെയിന്‍ മാര്‍ഗമാണ് എറണാകുളത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അബുദാബിയില്‍ നിന്ന് മെയ് 17ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആള്‍. ചേര്‍ത്തല താലൂക്ക് സ്വദേശിയായ ഇയാളും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാല് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി. നിലവില്‍ 16 പേരാണ് ആലപ്പുഴ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. 4349 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് 18 പ്രദേശങ്ങൾ കൂടി ഹോട്ട്സ്‌പോട്ടിൽ

    സംസ്ഥാനത്ത് 18 പ്രദേശങ്ങൾ കൂടി ഹോട്ട്സ്‌പോട്ടിൽ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിലുൾപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കോടോം ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 55 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത്  53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്. കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 7847 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 79,908 പേരും റെയില്‍വേ വഴി 4028 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 93,404 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 95,394 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 94,662 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 732 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1726 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 53,873 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

    കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ബാധയാൽ ഒരാൾ കൂടി മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസർ രോഗബാധിതയായിരുന്നു ആമിന. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുമ്പോൾ തന്നെ കാൻസർ രോഗത്താൽ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.  കോവിഡ് ബാധ കൂടി ആയതോടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നതെന്ന് അറിവായിട്ടില്ല.

    Read More »
  • Top Stories
    Photo of പ്രവാസികൾക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതി

    പ്രവാസികൾക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതി

    ഡൽഹി : വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ 7 ദിവസം മതിയെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനും അടുത്ത 7 ദിവസം ഹോം ക്വാറന്‍റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് 14 ദിവസം വീട്ടില്‍ ക്വാറന്‍റീന്‍ ഒരുക്കണം. എല്ലാവര്‍ക്കും ആരോഗ്യ സേതു നിര്‍ബന്ധമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീന്‍ മതിയെന്ന് കേരളം നിര്‍ദ്ദേശിച്ചിരുന്നു. സ‍ര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസവും അവരവരുടെ വീടുകളില്‍ ഏഴുദിവസവും മതിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന നിലപാടെടുക്കുകയായിരുന്നു.

    Read More »
Back to top button