News
സ്വർണ്ണ വില വീണ്ടും കൂടി
സ്വർണ്ണ വില വീണ്ടും കൂടി. പവന് 320 രൂപകൂടി 34,880 രൂപയിലെത്തി. 4,360 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.
മെയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയർന്ന വിലയായ 35,040 രൂപയിലെത്തിയത്. അടുത്ത ദിവസംതന്നെ വില 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.4ശതമാനം വർധിച്ച് ഔൺസിന് 1,733 ഡോളറായി. അമേരിക്കൻ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്-ചൈന തർക്കവുമാണ് വിലവർധനയ്ക്കിടയാക്കിയത്.