Top Stories
ഇടുക്കി ജില്ലയിൽ ഇന്ന് ഒരു ഗർഭിണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കി : ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നെത്തിയ നേഴ്‌സായ 29 വയസുള്ള ഗര്‍ഭിണിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കാൽവരിമൗണ്ട് സ്വദേശിയായ യുവതി മെയ് 22 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനിലാണ് എറണാകുളത്തെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ ഇടുക്കി സ്വദേശികളായ 9 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 14 പേർക്കും മലപ്പുറം-14 തൃശ്ശൂർ-9,കൊല്ലം-5, പത്തനംതിട്ട-4, തിരുവന്തപുരം-3, എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്തുനിന്നുവന്നവരാണ്.