പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയും, വാണിജ്യ സിലിണ്ടറിന് 110 രൂപയുമാണ് വര്‍ധിപ്പിച്ചത്. 1125 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. കൂട്ടിയ തുക ഉപഭോക്താക്കൾക്ക് സബ്സിഡിയായി ലഭിക്കും. ഇന്നുമുതല്‍ വിലവര്‍ധന നിലവില്‍വരും. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വർധിപ്പിക്കാൻ കാരണം.
അതേസമയം പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകൾക്ക് വില വർധന ബാധകമല്ല. ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 83 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഉജ്വല പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കും. ജൂണ്‍ 30 വരെ സൗജന്യ സിലിണ്ടറിന് അര്‍ഹതയുണ്ട്.